ആലാമി

പണ്ട് ഉത്തരമലബാറിന്റെ ഇടവഴികളിലൂടെ കൂക്കിവിളിച്ച് തപ്പുവടികളുമായി
എന്നോ അസ്തമിച്ച ഏതോ പ്രാചീന ഗോത്രസംസ്കൃതിയുടെ വായ്താരികളുമായി കടന്നുപോയ ഒരു നാടന്‍ കലാരൂപം.
ചെഞ്ചായം കൊണ്ട് മോപ്പാളയുണ്ടാക്കി കരിമഷികൊണ്ട് കണ്ണെഴുതി കൂമ്പാളതൊപ്പിയും വച്ച്,
പഞ്ഞക്കര്‍ക്കിടകത്തിനുശേഷം കടന്നുവന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്ന ഗ്രാമീണതയുടെ പ്രതീക്ഷാ പ്രകടനം.
ജാതിമതഭേതമന്യേ യുവത്വത്തിന്റെ ആഘോഷമായിരുന്നു. വര്‍ഗീയ വിഷം ഞരമ്പുകളില്‍ തിളയ്ക്കുന്ന,
എല്ലാം അടിച്ചുപൊളിയ്ക്കുന്നവര്‍ക്കിടയില്‍ ഇത് കാക്കപോലും കൊത്താത്ത ബലിചോറുമാത്രം...
പിന്നെ എന്റെ ജല്പ്പനങ്ങളുടെ മുഖം മൂടിയും...

Friday, August 27, 2010

കൂറുമാറ്റം


കോടതിമുറി ഒന്നാം രംഗം ;
                  
ജഡ്ജി കസേരയില്‍ ഞാനും
                   പ്രതിക്കൂട്ടില്‍ എന്റെ മനസാക്ഷിയും .
                   ശിപ്പായി വിളിക്കും മുമ്പേ
                   എന്റെ മോഹങ്ങള്‍
                  എനിക്കുള്ള വകകാട്ടി പ്രലോഭിപ്പിച്ചു ,
                  പ്രതിയെ കുരിശില്‍ തറയ്ക്കാന്‍
                  ഞാന്‍ ചുറ്റികയുയര്‍ത്തി
കോടതിമുറി രണ്ടാം രംഗം ;
                 
ഇന്ന് ഞാന്‍ പ്രതിക്കൂട്ടില്‍
                  നഷ്ടസ്വപ്നങ്ങളുടെ താഴ്വാരത്ത് വച്ച്  
                  കൂറുമാറിയ മോഹങ്ങള്‍ ,
                 എനിക്കെതിരെ സക്ഷിപറഞ്ഞു .
                 ന്യായാസനത്തിലിരുന്നു ഇന്നിതാ
                  എന്റെ മനസാക്ഷി ചുറ്റികയുയര്‍ത്തുന്നു
                 കൊലക്കളത്തില്‍  എനിക്കായ് ഒരു 
                 മരക്കുരിശ് തയ്യാറാകുമ്പോള്‍ ,
                 ഒരു ദയാഹര്‍ജിക്ക് പോലുമില്ലാതെ
                 എന്റെ ആത്മാവും കൂറുമാറി ...

2 comments:

  1. തുടക്കം ഗംഭീരം... മറ്റു പോസ്റ്റുകള്‍ പോന്നോട്ടെ..

    ഒരു ചെറിയ സന്ദേഹം>...
    "ഇന്ന് ഞാന്‍ പ്രതിക്കൂട്ടില്‍ " എന്നു കഴിഞ്ഞ് ഒരു "..." അല്ലെങ്കില്‍ ഒരു "." ഇട്ടാലല്ലേ ആശയവ്യക്തത കിട്ടൂ?

    ReplyDelete