ആലാമി

പണ്ട് ഉത്തരമലബാറിന്റെ ഇടവഴികളിലൂടെ കൂക്കിവിളിച്ച് തപ്പുവടികളുമായി
എന്നോ അസ്തമിച്ച ഏതോ പ്രാചീന ഗോത്രസംസ്കൃതിയുടെ വായ്താരികളുമായി കടന്നുപോയ ഒരു നാടന്‍ കലാരൂപം.
ചെഞ്ചായം കൊണ്ട് മോപ്പാളയുണ്ടാക്കി കരിമഷികൊണ്ട് കണ്ണെഴുതി കൂമ്പാളതൊപ്പിയും വച്ച്,
പഞ്ഞക്കര്‍ക്കിടകത്തിനുശേഷം കടന്നുവന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്ന ഗ്രാമീണതയുടെ പ്രതീക്ഷാ പ്രകടനം.
ജാതിമതഭേതമന്യേ യുവത്വത്തിന്റെ ആഘോഷമായിരുന്നു. വര്‍ഗീയ വിഷം ഞരമ്പുകളില്‍ തിളയ്ക്കുന്ന,
എല്ലാം അടിച്ചുപൊളിയ്ക്കുന്നവര്‍ക്കിടയില്‍ ഇത് കാക്കപോലും കൊത്താത്ത ബലിചോറുമാത്രം...
പിന്നെ എന്റെ ജല്പ്പനങ്ങളുടെ മുഖം മൂടിയും...

Sunday, October 3, 2010

കാക്കക്കുയില്‍ 2k10

 

എഴുതപ്പെട്ട ഒരു ചരിത്രമുണ്ടോ എന്നറിയില്ല ,

ഏതെങ്കിലും കോടതിയില്‍ പരാതിയുണ്ടോ എന്നറിയില്ല,

എന്നാലും,  അറിയപ്പെടുന്ന കാലം മുതല്‍ക്കേ

കാക്കക്കൂട്ടില്‍ കുയില്‍ മുട്ടയിടുമായിരുന്നു.

പോറ്റുന്നത് കുയില്‍ മുട്ടയാണെന്നറിയാതെ കാക്ക

അതിനെ പോന്നു പോലെ നോക്കുമായിരുന്നു.

വിരിഞ്ഞുണ്ടായ ജാരസന്തതിയെ കൊത്തിയോ-

ടിക്കാനുള്ള അവകാശം കാക്കയുടെതായിരുന്നു

എന്നാല്‍ കാലം കാക്കയ്ക്കും മുമ്പേ പറന്നു

കാക്കയിന്നു ജാരസന്തതി കുയിലിനെ കൊത്താനോങ്ങി  

അതാ പറന്നെത്തി,

കുയില്‍ സംഘടനാ നേതാക്കള്‍ , മൃഗാവകാശപ്രവര്‍ത്തകര്‍ ,

പേറ്റന്‍റ് നിയമ പാലകര്‍ ...

കാക്കയ്ക്കും തുണയായി സംഘടനകള്‍ എത്തി

കൊക്കും ചിറകുമുരുംമി, തൂവലുകള്‍ പൊഴിഞ്ഞു,

ഖഗലോകത്ത് പുതിയൊരു വര്‍ഗ്ഗീയ സംഘര്‍ഷമായതാളിപ്പടര്‍ന്നു

ഇതൊന്നും ശ്രധിക്കാതെ കാക്കക്കൂട്ടില്‍ മുട്ടയിടുന്ന ശീലം

കുയില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

No comments:

Post a Comment