ആലാമി

പണ്ട് ഉത്തരമലബാറിന്റെ ഇടവഴികളിലൂടെ കൂക്കിവിളിച്ച് തപ്പുവടികളുമായി
എന്നോ അസ്തമിച്ച ഏതോ പ്രാചീന ഗോത്രസംസ്കൃതിയുടെ വായ്താരികളുമായി കടന്നുപോയ ഒരു നാടന്‍ കലാരൂപം.
ചെഞ്ചായം കൊണ്ട് മോപ്പാളയുണ്ടാക്കി കരിമഷികൊണ്ട് കണ്ണെഴുതി കൂമ്പാളതൊപ്പിയും വച്ച്,
പഞ്ഞക്കര്‍ക്കിടകത്തിനുശേഷം കടന്നുവന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്ന ഗ്രാമീണതയുടെ പ്രതീക്ഷാ പ്രകടനം.
ജാതിമതഭേതമന്യേ യുവത്വത്തിന്റെ ആഘോഷമായിരുന്നു. വര്‍ഗീയ വിഷം ഞരമ്പുകളില്‍ തിളയ്ക്കുന്ന,
എല്ലാം അടിച്ചുപൊളിയ്ക്കുന്നവര്‍ക്കിടയില്‍ ഇത് കാക്കപോലും കൊത്താത്ത ബലിചോറുമാത്രം...
പിന്നെ എന്റെ ജല്പ്പനങ്ങളുടെ മുഖം മൂടിയും...

Friday, October 8, 2010

എന്‍റെ ബാല്യകാല സഖിക്ക്


എന്‍റെ വിളി കേട്ട്

മൂവാണ്ടന്‍ മാവിന്‍റെ ചോട്ടില്‍

ഓടിയെത്തിയ

നിന്‍റെ ബാല്യത്തിന്

വസന്തത്തിന്‍റെ നിറമായിരുന്നു ,

കുഞ്ഞുടുപ്പിലും ചുറ്റിലും

പൂമ്പാറ്റകള്‍ പാറിക്കളിക്കുമായിരുന്നു .

കൌമാരം -

നമുക്കൊരു ഞാണിന്മേല്‍ക്കളിയായിരുന്നു .

നിന്നേയും എന്നേയും വേര്‍തിരിച്ചുകൊണ്ട്

പ്രകൃതിയും സമൂഹവും വേലികെട്ടിയ കാലം ,

അന്നും എന്‍റെ വേലിക്കുള്ളില്‍ നിനക്കായ്‌

പൂക്കള്‍ വിരിയുമായിരുന്നു ,

നിന്‍റെയുള്ളില്‍ എനിക്കും .

ഉരുകിതിളച്ചയുവത്വത്തില്‍ നമുക്ക്‌ നഷ്ടമായതീ-

നിറങ്ങളെയായിരുന്നു .

ഇന്ന് ;

ആറിത്തണുത്ത ജീവിതത്തിന്‍റെ കരയില്‍

നിറം വാര്‍ ന്ന മഴവില്ലായി നീയും ,

ആടാന്‍ മറന്ന ആണ്‍മയിലായി ഞാനും.

2 comments:

  1. മുന്‍പ് പറഞ്ഞതു തന്നെ പറയാന്‍, നന്നായിട്ടുണ്ട്...

    ReplyDelete
  2. പഹയാ..............നന്നായിട്ടുണ്ട്.................

    ReplyDelete