ആലാമി

പണ്ട് ഉത്തരമലബാറിന്റെ ഇടവഴികളിലൂടെ കൂക്കിവിളിച്ച് തപ്പുവടികളുമായി
എന്നോ അസ്തമിച്ച ഏതോ പ്രാചീന ഗോത്രസംസ്കൃതിയുടെ വായ്താരികളുമായി കടന്നുപോയ ഒരു നാടന്‍ കലാരൂപം.
ചെഞ്ചായം കൊണ്ട് മോപ്പാളയുണ്ടാക്കി കരിമഷികൊണ്ട് കണ്ണെഴുതി കൂമ്പാളതൊപ്പിയും വച്ച്,
പഞ്ഞക്കര്‍ക്കിടകത്തിനുശേഷം കടന്നുവന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്ന ഗ്രാമീണതയുടെ പ്രതീക്ഷാ പ്രകടനം.
ജാതിമതഭേതമന്യേ യുവത്വത്തിന്റെ ആഘോഷമായിരുന്നു. വര്‍ഗീയ വിഷം ഞരമ്പുകളില്‍ തിളയ്ക്കുന്ന,
എല്ലാം അടിച്ചുപൊളിയ്ക്കുന്നവര്‍ക്കിടയില്‍ ഇത് കാക്കപോലും കൊത്താത്ത ബലിചോറുമാത്രം...
പിന്നെ എന്റെ ജല്പ്പനങ്ങളുടെ മുഖം മൂടിയും...

Thursday, October 7, 2010

വാചകനിന്ദ

ഇരുട്ടില്‍ തീപന്തവുമായി -

വന്നതായിരുന്നു അയാള്‍

ആ വെളിച്ചം കണ്ട്‌

നരിച്ചീറുകള്‍ പറന്നകന്നു

കാപാലികന്മാര്‍ ഓടിയോളിച്ചു

കാലമയാളെ പ്രവാച്ചകനെന്നു വിളിച്ചു

പ്രവാചക വാക്ക്യം വേദവാക്ക്യങ്ങളാക്കി

കാലം കടന്നു പോയി

വീണ്ടും നരിച്ചീറുകള്‍ പറന്നു

കാപാലികന്മാര്‍ താണ്ടവമാടി

ആരോ അവന്‍റെ പേര് ഉച്ചരിച്ചുവോ ?

പ്രവാചക നിന്ദ !

ഇരുട്ടിന്‍ കൂട്ടില്‍ ചുറ്റികയുയര്‍ന്നു

അറ്റുപോയകൈ നിലത്ത് പിടച്ചു

വീണ്ടും തെരുവില്‍ വലിച്ചിഴക്കാന്‍

പ്രവാചകനെ അവര്‍ വേദപുസ്തകത്തിലടച്ചു .

No comments:

Post a Comment